കരുണ്‍നായരെ അഭിനന്ദിച്ച പിണറായിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

 

തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മാച്ചില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ മലയാളിതാരം കരുണ്‍ നായരെ ഫേസ്ബുക്കിലൂടെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പൊല്ലാപ്പിലായി. കമല്‍സിയെയും സിനിമാപ്രവര്‍ത്തകനായ നദീറിനെയും പൊലീസ് കസ്റ്റഡയിലെടുത്ത പശ്ചാത്തലത്തില്‍ പിണറായിയുടെ അഭിനന്ദനക്കുറിപ്പിന് താഴേ രൂക്ഷമായ കമന്റുകളിട്ടാണ് സോഷ്യല്‍ മീഡായയിലെ ആക്ടിവിസ്റ്റുകള്‍ പ്രതികരിച്ചിരിക്കുന്നത്.

പൊലീസിന്റെ നടപടിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിട്ടും പിണറായി പ്രതികരിക്കാന്‍ പോലും തയാറാകാത്തതാണ് പലരെയും ചൊടിപ്പിച്ചത്. സ്വന്തം പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുടെ കണ്ണ് അടിച്ചു പൊട്ടിച്ചത് അറിഞ്ഞില്ലെങ്കിലും ചെന്നൈ ടെസ്റ്റില്‍ കരുണ്‍ സെഞ്ച്വറി നേടിയത് മുഖ്യമന്ത്രി അറിഞ്ഞല്ലോയെന്നാണ് പലരുടെയും പരിഹാസം. അഭിനന്ദന പോസ്റ്റിടാന്‍ സമയം കണ്ടെത്തിയ ആള്‍ വി.എസിന്റെ പ്രസതാവകൂടി വായിച്ചു മനസിലാക്കാന്‍ സമയം കണ്ടെത്തണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

പൊലീസ് സേനയുടെ ഫാസിസ്റ്റ് മനോഭാവം അവസാനിപ്പിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു