ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസ്; വാദം ഏഴിന്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസില്‍ മാര്‍ച്ച് ഏഴിന് വാദം പ്രോസിക്യൂഷന്‍ വാദം അവതരിപ്പിക്കും. മാധ്യമങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസ് എടുക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിനെതിരെ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ആരോപോണം ഉന്നയിച്ച് കഴിഞ്ഞ ദിവസം മറ്റൊരു കന്യാസ്ത്രീ രംഗത്തെത്തിയിരുന്നു. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് പൊലീസിന് മൊഴി നല്‍കിയത്.

മഠത്തില്‍ വെച്ച് ബിഷപ് കടന്നു പടിച്ചെന്നും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും മൊഴിയിലുണ്ട്. 2017 ഏപ്രില്‍ മുപ്പതിന് കേരളത്തിലെ മഠത്തില്‍ വെച്ച് ബിഷപ് തന്നെ കടന്നു പിടിച്ചെന്ന് കന്യാസ്ത്രീ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. 2015 മുതല്‍ ബിഷപ് തന്നോട് ഫോണിലൂടെ അസ്ലീല സംഭാഷണം തുടങ്ങിയിരുന്നു. ആദ്യം കോണ്‍വെന്റിലെ ആവശ്യങ്ങള്‍ സംസാരിക്കാനെന്ന പേരിലാണ് ഫോണ്‍വിളി തുടങ്ങിയത്. പതിയെ അത് വീഡിയോ കോള്‍ ആയി മാറി. രാത്രി വൈകി ബിഷപ് വീഡിയോ കോള്‍ വിളിച്ച് ശരീരഭാഗങ്ങള്‍ കാണിക്കും. തന്റെ ശരീര ഭാഗങ്ങളെക്കുറിച്ചും ബിഷപ് വര്‍ണ്ണിക്കാറുണ്ടെന്നും ശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും കന്യാസ്ത്രീ പൊലീസ് നല്‍കിയ മൊഴിയില്‍ പറയുന്നു.