പ്രവീൺ മെമ്മോറിയൽ സ്‌കോളർഷിപ്പ് ഡാൾട്ടന് സമ്മാനിച്ചു

പ്രവീൺ വർഗീസിന്റെ ഓർമ്മയിൽ പ്രവീൺ വർഗീസിന്റെ കുടുംബം ഏർപ്പെടുത്തുന്ന 2020ലെ മികച്ച ക്രിമിനൽ ജസ്റ്റിസ് വിദ്യാർത്ഥി സ്‌കോളർഷിപ്പ് ഡാൽട്ടൻ കിച്ചണ് സമ്മാനിച്ചു .പ്രവീൺ വർഗീസ് പഠിച്ച കാർബോണ്ടാലേ സൗത്തേൺ ഇല്ലിനോയിസ് യൂണിവേഴ്സിറ്റി (SIU) യിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഇല്ലിനോയിസ് മുൻ Lt.ഗവർണ്ണർ ഷീലാ സൈമൺ അവാർഡ് ദാനം നിർവ്വഹിച്ചു .സ്റ്റേറ്റ് അറ്റോർണിയായി മത്സരിക്കുന്ന ജോസ് സർവാന്റസ് മുഖ്യാതിഥി ആയിരുന്നു.ടെറി,മോണിക്ക സൂക്കസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു .പിങ്ക്നെവില്ലെ ഹൈസ്‌കൂളിലെ ട്വൽത് ഗ്രേഡ് വിദ്യാർത്ഥിയാണ് ഡാൽട്ടൻ കിച്ചൺ . ആയിരം ഡോളറാണ് സ്കോളർഷിപ് തുക .

അകാലത്തിൽ പൊലിഞ്ഞു പോയ പ്രവീൺ വർഗീസിന്റെ ഓർമ്മകൾ നിലനിർത്തുന്നതിനും ക്രിമിനൽ ജസ്റ്റിസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നല്കുന്നതിനുവേണ്ടിയാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത് .പ്രവീണിനെപ്പോലെ ക്രിമിനൽ ജസ്റ്റിസ്
പഠിക്കാനാഗ്രഹിക്കുന്ന സൗത്തേൺ ഇലിനോയിസിലെ ട്വൽത്ത് ഗ്രെഡ് വിദ്യാർത്ഥികളെ വർഗീസ് കുടുംബം സ്കോളർഷിപ് നൽകി ആദരിക്കുവാൻ തുടങ്ങിയിട്ട് നാല് വർഷമായി .ക്രിമിനൽ ജസ്റ്റിസിൽ ഉന്നതിയിൽ എത്തണമെമെന്നായിരുന്നു പ്രവീൺ വർഗീസിന്റെ ആഗ്രഹം .പ്രവീണിനു വേണ്ടി എല്ലാ വർഷവും അനുസ്മരണ പദയാത്ര കാർബോണ്ടേലിൽ നടന്നിരുന്നു.പ്രവീൺ മരിച്ചുവെന്ന്‌ പറയപ്പെടുന്ന കാടുകളിലേഎല്ലാ വർഷവും ഫെബ്രുവരിയിൽ പ്രവീൺ വർഗീസ് കുടുംബം യാത്ര ചെയ്യാറുണ്ട് .