ജോസഫ് പടന്നമാക്കല്‍ അന്തരിച്ചു

ന്യു യോര്‍ക്ക്: പ്രമുഖ എഴുത്തുകാരന്‍ മാത്യു ജോസഫ് (ജോസഫ് പടന്നമാക്കല്‍ 78) നിര്യാതനായി. ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു.

ഇ-മലയാളിയുടെ ഉറ്റ സുഹ്രുത്തായിരുന്നു. മാര്‍ച്ച്-15-നു ഇ-മലയാളിയുടെ അവാര്‍ഡ് ചടങ്ങിലെ മുഖ്യ പ്രാസംഗികനയിരുന്നു. കോവിഡ് മൂലം ചടങ്ങ് മാറ്റേണ്ടി വന്നു. മലയാളി സമൂഹത്തിന്റെ അമേരിക്കയിലെ 50 വര്‍ഷങ്ങള്‍ എന്നതായിരുന്നു വിഷയം.
ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ. ജിജോ ജോസഫ് (ന്യൂയോര്‍ക്ക്), ഡോ. ജിജി അഞ്ജലി ജോസഫ് എന്നിവര്‍ മക്കളാണ്. അബി (ഫിലാഡല്‍ഫിയ) മരുമകനാണ്.

സഹോദരര്‍: പരേതനായ ജേക്കബ് മാത്യു (ഗ്രെയ്‌സ് ഫര്‍ണിച്ചര്‍, മൂവാറ്റുപുഴ) പി.എം. മാത്യു പടന്നമാക്കല്‍ (പൊന്‍ കുന്നം) തോമസ് മാത്യു (ചിക്കാഗോ-ഐ.എന്‍.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ്)തെരേസ ജോസഫ് അന്ത്രപ്പേര്‍.

പൊന്‍ കുന്നം പടന്നമാക്കല്‍ പി.സി. മാത്യുവിന്റെയും അന്നമ്മയുടെയും പുത്രനാണ്. അദ്ധേഹം രചിച്ച പടന്നമാക്കല്‍ കുടുംബ യോഗം കാഞ്ഞിരപ്പള്ളിയുടെ ചരിത്രമാണ്.

അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്എം.കോം ബിരുദം നേടിയ ശേഷം എല്ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ ലക്ചററായി. 1973-ല്‍ വിവാഹിതനായി. 1974-ല്‍ അമേരിക്കയിലെത്തി

ആശുപത്രിയിലാകും മുന്‍പ് കൊറോണയെക്കുറിച്ച് അദ്ധേഹം ഇ-മലയാളിയില്‍ എഴുതിയ ലേഖനത്തിന്റെ ലിങ്ക് താഴെ.

ഇ-മലയാളി അദ്ധേഹത്തെ അവാര്‍ഡ് നല്കി ആദരിച്ചപ്പോഴുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയും, അദ്ധേഹത്തിന്റെ സ്രുഷ്ടികളൂടെ സമാഹാരത്തിന്റെ ലിങ്കും താഴെ.