കൊവിഡ് :മരണം ഒന്നര ലക്ഷത്തോളം

വാഷിങ്ടണ്‍: ആഗോളതലത്തില്‍ 2,181,131 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,45,466 പേര്‍ മരിക്കുകയും 56,602 പേര്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇതുവരെയും ചികിത്സയിലായിരുന്ന 5,47,014 പേര്‍ സുഖം പ്രാപിച്ചു.

അമേരിക്കയില്‍ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 34,617 ആയി വര്‍ധിച്ചു. ഇന്നലെ 32,443 ആയിരുന്നു മരണസംഖ്യ. പുതിയതായി 2,174 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 6,77,570 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 57,508 പേര്‍ രോഗമുക്തി നേടി. ഇതില്‍ 13,369 പേരുടെ നില ഗുരുതരമാണ്.

സ്‌പെയിനില്‍ 1,84,948 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 19,315 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.ഇറ്റലിയില്‍ 168,941പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 22,170 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സില്‍ 165,027 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 17,920 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ജര്‍മനിയില്‍ 137,698പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 4,052 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. യു.കെയില്‍ 103,093 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 13,729 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയില്‍ 82,341പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 3,342 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനില്‍ 77,995പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 4,869പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.