വാസുച്ഛേദവും സ്വയംഭോഗവും (Vasectomy & Masturbation)

മഹിഷാസുരൻ

പ്രധാനമായും ഇവിടെ പറയാനാഗ്രഹിക്കുന്നത് പുരുഷു കാലാകാലങ്ങളായി പറഞ്ഞുവരുന്ന ചില കള്ളങ്ങളുടെ മറുപടിയാണ്.

കുറച്ചു നാളുകൾ (ചിലർക്കിത് മണിക്കൂറുകളാണ്) ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരുന്നാൽ ശുക്ലം സഞ്ചിയിൽ നിറഞ്ഞു കവിഞ്ഞു പുറത്തേയ്ക്ക് തൂകുമോ?

അത് നിദ്രാസ്ക്കലനം ഉണ്ടാക്കുമോ?

അമിതവും ദീർഘവുമായ ലിംഗോദ്ധാരണത്തിനു കാരണമാകുമോ? (അർത്ഥാ: ഈ പണ്ടാരം ഒന്നു ചുരുങ്ങിയിട്ട് ഷഡ്ഡി ഇടാൻ പറ്റുന്നില്ലല്ലോ അതിനാൽ പിടിച്ചൊതുക്കി വല്ല ലംഗോട്ടിയും കെട്ടി പോകേണ്ടിവരുമല്ലോ ഭഗവാനേ.. എന്ന അവസ്ഥ)

ശുക്ലം സഞ്ചിയിൽ ചെലുത്തുന്ന സമ്മർദ്ദത്താൽ തലവേദന ഉണ്ടാകുമോ? ശാരീരിക മാനസ്സിക അസുഖങ്ങൾ ഉണ്ടാകുമോ?

മേൽപ്പറഞ്ഞ കാരണങ്ങളാൽ മ്മള്

ഇടയ്ക്കിടെ സ്വയംഭോഗം ചെയ്യും

ഓടുന്ന വണ്ടിയിൽ ജാക്കി വയ്ക്കും

ഭാര്യയെ അവളുടെ ശാരീരിക മാനസിക അവസ്ഥ പരിഗണിക്കാതെ ബലാത്സംഗം ചെയ്യും.

മുൻവശം ഫ്രീയല്ലെങ്ങിൽ പിന്നാമ്പുറം പൊളിക്കും. അതുമല്ലെങ്കിൽ വദനസുരതം വലിയസ്തനങ്ങളെങ്കിൽ അവ ചേർത്തുവച്ച് ഇടയിലൂടെ പ്രയോഗം..

അല്ലെങ്കിൽ അയലത്തുകാരി, കാമുകി, വേശ്യ, ഒന്നുമില്ലെങ്കിൽ മൃഗങ്ങൾ അതും കിട്ടിയില്ലെങ്കിൽ കിട്ടുന്നവളെ ബലാത്സംഗം ചെയ്യുക എന്നതൊക്കെ മ്മടെ നിവൃത്തികേടാണോ?

ആദ്യമായി പുരുഷൻറെ ശുക്ലം എന്താണെന്നും അതെവിടെ എങ്ങനെ ഉത്പാദിപ്പിച്ചു എതുവഴി മൂത്രനാളിയിൽ എത്തുന്നുവെന്ന് നോക്കാം.

ആദ്യമായി പറയേണ്ടത് ശുക്ലവും ബീജവും ഒന്നല്ല എന്നതാണ്.

ബീജം ശുക്ളത്തിലെ ഒരു ഘടകം മാത്രമാണ്, ഏറ്റവും പ്രധാനപ്പെട്ടതുമാണ്; മറ്റുള്ളവ അതിനെ ലക്ഷ്യം നേറ്റുവാൻ സഹായിക്കുന്നതിനുമാണ്. ഒരു അണ്ഡവുമായി സംയോജിച്ച് ജീവൻ്റെ തുടിപ്പുയർത്തുന്ന പ്രക്രിയയിൽ ബീജത്തിനാവശ്യമായ ചലനാത്മകത, ഘർഷണരാഹിത്യം എന്നിവ നൽകുന്നതിനൊപ്പം അണ്ഡം ഉയർത്തുന്ന എതിർപ്പിനെ കുറയ്ക്കുവാനും അവ സഹായിക്കുന്നു. (അണ്ഡം ബീജത്തിനെതിരെ പൊരുതുന്നു, സ്ത്രീയെപ്പോലെ തന്നെ എല്ലാം സംഗങ്ങളും ഒരു പരിധിവരെ ബലാത്സംഗങ്ങളും പിന്നീട് സഹകരണസഘവും ആണെന്ന് പറയുന്നതുപോലെ!)

ഒരു സാധാരണപുരുഷൻ 2 – 6 വരെ മില്ലി ശുക്ളം ഉത്തേജിപ്പിക്കപ്പെട്ട അവൻ്റെ ലിംഗത്തിലെ മൂത്രനാളിയിലൂടെ വിസർജ്ജിക്കുന്നു.

ശുക്ളത്തിൽ വെറും 2-5% മാത്രമായ ബീജം ഉത്പ്പാദുപ്പിക്കപ്പെടുന്നത് വൃഷണങ്ങളിൽ നിന്നാണ്. സംഗതി അങ്ങനെയാണെങ്കിലും കുഞ്ഞു സ്പെർമികൾ ഒരു മില്ലി ശുക്ളത്തിൽ 2 മുതൽ 10 കോടി വരെ എണ്ണത്തിൽ കാണും! അതായത് 4 മില്ലി ശുക്ളം ശരശരിയായി ഒരുതവണ പുരുഷൻ ഇജാക്കുലേറ്റ് ചെയ്താൽ സ്ത്രീയിൽ 24 കോടി ബീജാണുവാണ് നിക്ഷേപിക്കപ്പെടുക. ( അതിലൊരാൾ മാത്രം അണ്ഡവുമായി സംയോജിച്ച് ജീവനായി ഭൂമിയിൽ അവതരിക്കുന്നു, ഓർക്കുക നിങ്ങൾ എത്ര ഭാഗ്യമുള്ളവർ ആയിരുന്നെന്ന്!) ബീജാണു സാധാരണ മനുഷ്യകോശങ്ങളുടെ പകുതി ക്രോമസോണുകൾ മാത്രം അടങ്ങിയ കോശസംഹിതയാണ്. അവയെ വൃഷണസഞ്ചിയിലെ എപ്പിഡിഡൈമിസ്സിൽ ശേഖരിക്കപ്പെടുന്നു. വൃഷ്ണങ്ങൾക്ക് പിന്നിലുള്ള എപ്പിഡിഡൈമിസ്സ് എന്ന സ്റ്റോറേജ് ടാങ്കിലാണ് നിർമ്മിക്കപ്പെട്ട ബീജം സൂക്ഷിക്കുന്നത്.

ആ റിസർവ്വയറിൽ നിന്നും കുത്തനെ മുകളിലേയ്ക്ക് ബീജം യാത്ര ചെയ്യുന്നത് വാസ്സ്ഡെഫെറെൻസ് എന്ന നാളിയിലൂടെയാണ്, സ്വയം ലോഞ്ചുചെയ്യാൻ ഇജാക്കുലേറ്ററി ഡക്ട് നോക്കിയുള്ള ആ യാത്ര അവനെ പല പാഠങ്ങളും പഠിപ്പിക്കാൻ കൂടിയാണ്, വാസുക്കൊച്ചാട്ടൻ അവനെ പല കുന്നുകളും മലകളും കയറ്റി മര്യാദക്കാരനാക്കുന്നു, എന്നെക്കൊണ്ട് ഒറ്റക്കാവില്ല എന്ന് അഹങ്കാരമൊക്കെ പോയി നല്ലകുട്ടിയായി കൂട്ടുകാരെ സ്വീകരിക്കാൻ തയ്യാറാക്കുന്നു. പയ്യൻസ്സ് കയ്യും കാലുമിട്ടടിക്കുന്നതുകണ്ട് മറ്റു പ്രത്യുൽപ്പാദന ഗ്രന്ഥികളായ സെമിനൽവെസ്സിക്കിൾസ്സ്, പ്രോസ്റ്റ്രേറ്റ്, ബൾബൗറെത്ത്രൽഗ്ളാൻഡ് എന്നിവർ അവരുടെ ദ്രാവകങ്ങൾ വഴിയിലൊഴിച്ച് ഇഴയാൻ സൗകര്യമൊരുക്കുന്നു.

ഇടയ്ക്ക് ഞാൻ അൽപ്പം കൊച്ചുവർത്തമാനം പറയാം അല്ലെങ്കിൽ ബോറാകില്ലേ? ബീജം മിക്കവർക്കും ചൂടായാണു അനുഭവപ്പെടുക, വിസർജ്ജനാനന്തരം അത് സ്ത്രീക്ക് യോനിയിലും പുരുഷനും അവൻ്റെ ലിംഗത്തിനു ചുറ്റും. എന്നാൽ ശരീരോഷ്മാവിനേക്കാൾ 2-3 ഡിഗ്രി തണുത്തതാണ് ബീജം. അതായത് നമ്മുടെ വൃഷണം ഈശ്വരൻ നിർമ്മിച്ചു നൽകിയ റഫറിജറ്റേറ്റർ കൂടിയാണ്. ആ രണ്ടു കുഞ്ഞ് ഉണ്ടകൾ ഒരു സഞ്ചിയിൽ പുറത്ത് തൂക്കിയിട്ടത് വെറുതേയല്ല, തണുക്കണമെങ്കിൽ ചൂട് പുറന്തള്ളണം, ദൈവം തമ്പുരാൻ ഇംഗ്ളീഷിൽ പറഞ്ഞിട്ടുണ്ടാവും “ഹാങ്ങ് ഔട്ട് ആൻഡ് ചിൽ” എന്ന് നമ്മൾ ഇപ്പോഴും അതുതന്നെ പ്രാവർത്തികമാക്കുന്നു!

ബീ സീരിയസ്സ്, കുട്ടികളെ ചിരി നിർത്തി ക്ളാസ്സിൽ ശ്രദ്ധിക്കൂ..

വസുക്കൊച്ചാട്ടൻ വന്നു നിൽക്കുന്നത് ഒരു ജോടി ചുറ്റിവച്ചിരിക്കുന്ന രീതിയിലുള്ള “സെമിനൽ വെസിക്കിൾ” എന്ന ഗ്രന്ഥിയിലാണ്, ഇവിടെയാണ് ശുക്ളത്തിൻ്റെ 70% ഉത്പ്പാദിപ്പിക്കുന്നത്. ഇതിൽ പ്രോട്ടീൻ, അസ്ക്കോർബ്ബിക്ക് ആസിഡ്, അമിനോ ആസിഡ്, ഫോസ്സ്ഫറസ്സ്, പൊട്ടാസ്യം, ഐ-കാർനൈറ്റിൻ തുടങ്ങിയ പോഷകങ്ങളാണു മുഖ്യം. എന്നാൽ മുഖ്യപങ്കും വിഘടിത പഞ്ചസാര ആയ ഫ്രക്ടോസ്സ് ആണ്, ഈ ഗ്ളൂക്കോസ്സ് ആണ് സ്പേർനിക്കുഞ്ഞനു യാത്രയിൽ പാഥേയമാകുന്നത്.

ഇനിയൊരു ചാരരഹസ്യം പറയാം… സ്ത്രീ ശരീരം ബീജത്തെ ഒരു വിദേശ നുഴഞ്ഞുകയറ്റക്കാരൻ ആയിക്കണ്ട് പ്രതിരോധിക്കാൻ സദാ ജാഗരൂകരായിരിക്കും. സെമിനൽ വെസിക്കിളിൽ നിന്നും വരുന്ന പ്രോസ്റ്റാഗ്ളാൻഡിൻസ്സ് ആണ് വെടിയുതിർത്ത് പുകമറ സൃഷ്ടിച്ച് ശ്രദ്ധതിരിച്ച് അതിനിടയിലൂടെ ആരുംകാണാതെ ബീജക്കുഞ്ഞനെ സ്ത്രീയുടെ ഉള്ളിലേയ്ക്ക് കടത്തിവിടുന്നത്! അല്ലെങ്കിൽ നമ്മടെ അർണോൾഡ്ഡ് ശീവശങ്കരൻ ചേട്ടൻ പ്രഡേറ്റർ സിനിമയിൽ ചെളിവാരിപ്പൂശി പ്രഡേറ്ററുടെ സ്ക്കാനിംഗിൽ നിന്നും രക്ഷപ്പെട്ട് കയറിപ്പോകുന്നതുപോലെ ചെളിനൽകി സഹായിക്കും ന്ന് അങ്ങട് കരുതുക, ത്ര തന്നെ!

ഇനി നമുക്ക് പ്രോസ്റ്റേറ്റ് ഗ്ളാണ്ട്ഫാലിക് കാക്ക്റ്റസ്സിനെപ്പറ്റി പറയാം.. മൂത്രസഞ്ചിക്ക് താഴെയായി എന്നാൽ റെക്ടത്തിനു മുന്നിലായി 25% ശുക്ളത്തെ സംഭാവനചെയ്യുന്ന ഈ ഗ്രന്ഥി സ്ഥിതിചെയ്യുന്നു. ഇതിലെ ഫ്ളൂയിഡിനും ഫോസ്ഫേറ്റ്, സിട്രിക്ക് ആസിഡ്, കാൽസ്സ്യം, സിങ്ക്, മഗ്നീഷ്യം ഒക്കെയുണ്ടെങ്കിലും സിങ്കാണു മുഖ്യം അതാണു സ്പേംകുഞ്ഞൻ്റെ ഡി.എൻ.എ നിലനിർത്തുന്നത്. ഏറ്റവും പ്രധാനം ശുക്ളത്തിൻ്റെ നിറവും രുചിയും നൽകുന്നത് ഈ ഗ്രന്ഥിയാണ്. പ്രോസ്റ്റേറ്റ് സ്ഫെസിഫിക്ക് ആൻ്റിജൻ ആണു ശുക്ളത്തെ ദ്രവകമാക്കി സുഗമമായി ഒഴുകാൻ സഹായിക്കുന്നത്.

ഇനി ലിംഗഗ്രത്തിനടുത്തു പയർമണിയോളം ഉള്ള 2 ഗ്രന്ഥികൾ ബൾബൗറെത്രൽ വെറും 1% ത്തിൽകുറവേ ഇവർക്ക് ശുക്ളത്തിൽ കാര്യമുള്ളൂ. എങ്കിലും ലിംഗം ഉദ്ധാരണം ചെയ്യുമ്പോൾ വഴുവഴുപ്പിള്ള ഒരു ദ്രാവകം പുറപ്പെടുവിച്ച് യോനിയിലെ ആസിഡിനെ നിർവ്വീര്യമാക്കുന്നത്, മൂത്രനാളിയിലെ അവശേഷിച്ച മൂത്രം നീക്കി ശുക്ളത്തിനു പാതയൊരുക്കുന്നത്, ചുരുക്കിപ്പറഞ്ഞാൽ എല്ലാം പരിശോധിച്ച് ഓക്കേ പറയുന്നത് ഈ കുഞ്ഞു ഗ്രന്ഥികളാണ്.

ഈ ദ്രാവകത്തെ “പ്രീകം” വെള്ളം വരിക എന്നൊക്കെ പറയുമെങ്കിലും ഇതിൽ ബീജം കാണാറില്ല, എന്നാൽ അൽപ്പം മുൻപത്തെ ഉദ്ധാരണത്തിലെ ബീജം മൂത്രനാളിയിൽ ഉണ്ടായിരുന്നെങ്കിൽ കുഴപ്പമാകാനും സാധ്യതയുണ്ട്, പറഞ്ഞുവന്നത് പ്രീകം വരുന്നതുവരെ കോണ്ടം ഇടാൻ വെയിറ്റ് ചെയ്യേണ്ടാന്ന്.. പുരിഞ്ചിതാ..? എന്തായാലും ഇവനാണു സ്പേർമിക്കുഞ്ഞനെന്ന നീന്തൽക്കാരനെ കുളത്തിൽച്ചാടാൻ അവസാനവട്ട പരിശോധനയും സിഗ്നലും നൽകുന്നത്.

അപ്പോൾ കാര്യങ്ങൾ ഏതാണ്ടു മനസ്സിലായല്ലോ.. വൃഷണസഞ്ചിയിൽ നിന്നും വരുന്ന നാളിയായ വാസുക്കൊച്ചാട്ടനെ മുറിക്കുന്നതോടെ ഉത്പ്പാദിപ്പിക്കപ്പെടുന്ന ബീജം അവിടെ സംഭരണടാങ്കിൽ അവസാനിക്കുന്നു. ബാക്കി ശുക്ളത്തിലെ 95% സംഗതികളും വീണ്ടും ശുക്ളമായി ലൈംഗികബന്ധത്തിൽ യോനിയിലേയ്ക്കോ സ്വയംഭോഗത്തിൽ ഓപ്പണെയറോ ആയി ഡിസ്ച്ചാർജ്ജ് ചെയ്യപ്പെടും.

ഇനിയാണല്ലോ നമ്മുടെ ആദ്യഭാഗത്തെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ.

നമ്മുടെ ശരീരം കോശങ്ങളാലും അവയുടെ സഞ്ചയങ്ങളായ കലകളാലും നിർമ്മിക്കപ്പെട്ടിരിക്കുന്നു.ഓരോ കോശത്തിനും ഓരോ ആയുസ്സ് ആണ്. ലെൻസ്സ് കോശങ്ങൾ ആയുധ്ക്കാലം മുതൽ, ഹൃദയകോശങ്ങൾ 40 വർഷം, ചർമ്മകോശങ്ങൾ 30 ദിവസം, ചുവന്ന രക്താണു 120 ദിവസം, കരൾകോശങ്ങൾ 18 മാസം അങ്ങനെ പോകുന്നു ആയുസ്സിൻ്റെ കണക്ക്.

ആകെയുള്ള 37.2 ട്രില്ലിയൺ കോശങ്ങളിൽ ഒരു ദിവസം 5 കോടി കോശങ്ങൾ നമ്മുടെ ശരീരത്തിൽ മരിക്കുന്നുണ്ട്. പ്ളാൻഡ്ഡ്, ആകസ്മികം എന്നീ രണ്ടുരീതിയിലാണത്. ഈ കോശങ്ങൾ മരിച്ചുകഴിഞ്ഞാൽ എന്തു ചെയ്യും?

ഉടൻ മറ്റുകോശങ്ങൾ രണ്ടായി പിളർന്ന് ആ കുറവ് പരിഹരിക്കും. ചർമ്മം പോലെയുള്ളവ ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടും. അല്ലാത്തത് മറ്റു കോശങ്ങളാൽ ആഗിരണം ചെയ്യപ്പെടും, പ്രധാനമായി വെളുത്ത രക്താണുക്കളാണ് ഈ പ്രവർത്തനം നടത്തുന്നത്. അതിനൊക്കെ ഓക്സിജൻ ആവശ്യവുമാണ്, അതിനാൽ രക്തവോട്ടം ഉണ്ടെങ്കിൽ അധികമുള്ള ഏത് കോശങ്ങളും ശരീരത്താൽ തന്നെ ആഗിരണം ചെയ്യപ്പെടും.

വാസുക്കൊച്ചാട്ടനെ വെട്ടിമുറിച്ച് വൈക്കത്തഷ്ടമി ചെയ്തെന്നുവച്ച് ശുക്ളം ശുക്ളസഞ്ചിയിൽ കിടന്നു ചീഞ്ഞ് രോഗമൊന്നും ഉണ്ടാവില്ല.

ഇതേപോലെ തന്നെയാണ് സ്വയഭോഗം ചെയ്യാതിരുന്നാൽ ശുക്ളം കെട്ടിക്കിടക്കുന്ന കാര്യവും, ശരീരം ചിലപ്പോഴൊക്കെ കുസൃതികൾ കാട്ടി ഉദ്ധാരണം ഉണ്ടാക്കും, അതിനു രാവും പകലും എന്നൊന്നുമില്ല, കുറച്ചൊക്കെ മൂതനാളിയിൽ എത്തിച്ച്, അടുത്ത തവണ മൂത്രമൊഴിക്കുമ്പോൾ അങ്ങ് പോകും, അല്ലാതെ രാത്രിയിൽ സ്വപ്നങ്ങൾ കണ്ടൊ അല്ലാതെയോ സ്ക്കലനവും സംഭവിക്കാറുണ്ട്, വെറ്റ്ഫ്ളോ എന്നാണതിനു പറയുക. സ്വയംഭോഗം അമിതമാകാതെ ചെയ്യുന്നതുകൊണ്ട് ദോഷമില്ല, കുറച്ചൊക്കെ ടെൻഷൻ റിലീസ്സ് ആവുകയും ചെയ്യും. അതിനപ്പുറം അത് കെട്ടിക്കിടന്ന് പ്രശ്നമായി ഭ്രാന്തായി എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്, തട്ടിപ്പാണ്.

ഇനി സ്വയംഭോഗം ചെയ്യുമ്പോൾ മൈഗ്രേൻ പോലെയുള്ള തലവേദനകൾ കുറയുമോ? അൽപ്പനേരത്തേയ്ക്ക് ചിലപ്പോൾ കുറയും, പിന്നീട് പൂർവ്വാധികം ശക്തിയായി തിരിച്ചു വരികയും, ക്ഷീണവും കൂടി അനുഭവപ്പെടുകയും ചെയ്യാം. രതിമൂർച്ചയോടനുബന്ധമായി തലച്ചോർ ഉത്പ്പാദിപ്പിക്കുന്ന സുഖഹോർമ്മോണായ എൻഡോർഫിൻസ്സ് കൂടാതെ ഡോപ്പമൈൻ എന്ന സുഖഹോർമ്മോൺ ഇവ രണ്ടും ടെൻഷൻ ഹോർമ്മോണായ കോർട്ടിസോളിനെ തൽക്കാലം അകറ്റി നിർത്തി ആശ്വാസം നൽകുന്നതാണതിനു കാരണം. മുട്ടുശാന്തി മാത്രമാണ് സ്ഥിരമായ പരിഹാരമല്ല, ദീർഘവുമല്ല!