ഞാൻ അറിഞ്ഞ ഖുർആൻ

ഡോ.ശൂരനാട് രാജശേഖരൻ

കൊറോണാകാലത്തെ ഒഴിവു വേളയില്‍ അത്യധികം കൗതുകത്തോടെ വിശുദ്ധ ഖുറാന്‍ പരിഭാഷ വായിച്ചു തീര്‍ത്തു..ലോകത്തെ സകലപ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ധേശിച്ചും,,,മണ്ണും,മനുഷ്യനും,ആകാശവും,ഭരണവും,ദാനവും,തുടങ്ങി ലോകത്തെ സര്‍വ്വചരാചരങ്ങളേയും സ്പര്‍ശിച്ചു പോകുന്ന വിജ്ഞാന വിസ്മയമാണത്. ഇസ്ലാം എന്നത് ഒരു ജാതിയല്ല അതൊരു ജീവിതരീതിയാണെന്ന് ഖുറാന്‍ ആദ്യമേ മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നു. മതവര്‍ഗ്ഗീയതയുടെ വര്‍ത്തമാന കാലത്ത് ഖുറാന്‍ പറയുന്നു..(അധ്യായം 5;108) അന്യരുടെ ദൈവങ്ങളെ ആക്ഷേപിക്കരുത്.മനുഷ്യരോട് അക്രമം അരുത്(2;54) ഈ വരികളിലൂടെ തീവ്രവാദത്തെ ഇസ്ലാം തള്ളിപറഞ്ഞു.ആളെണ്ണം കൂടുതല്‍ എന്നതല്ല സത്യത്തിന്‍െറ അവസാന വാക്ക് എന്ന വരികളില്‍ (2;10) ലോകത്തിന് വലിയ ദൃഷ്ടാന്തമുണ്ട്..സമൂഹത്തില്‍ ഏറ്റവും ദരിദ്രരോടും,പാവങ്ങളോടും കരുണകാണിക്കാത്തവന് ദൈവമോക്ഷം ഇല്ലാ എന്ന് ഓര്‍മ്മപ്പെടുത്തുന്നു. ലോകത്തെ അക്രമികള്‍ക്ക് ശക്തമായി താക്കീത് നല്‍കുന്ന വരികള്‍ …”അക്രമം അരുത് ,യാചകര്‍ക്ക് പോലും അവകാശങ്ങളുണ്ട്.ആരേയും ആട്ടിയകറ്റരുത്‌.ധര്‍മ്മം കൊടുക്കല്‍ ഔദാര്യം അല്ല നിര്‍ബ്ബന്ധമാണ്.(93;10,51;19)ധര്‍മ്മം കൊണ്ട് ദാരിദ്ര്യം വരില്ലന്ന മുന്നറിയിപ്പ് നല്‍കുന്ന വരികള്‍ ഏറെ ചിന്തനീയം തന്നെയാണ് (2.26) മത സ്പര്‍ദ്ധയുടെ കാലത്ത് മതങ്ങളെ കൃത്യമായി വ്യാഖ്യാനിച്ചു ഖുറാന്‍ …””മതം ഒന്നു മാത്രം.ഭിന്നതകള്‍ മനുഷ്യസൃഷ്ടി (2;213, 21;93) മതകാര്യത്തില്‍ തീവ്രതയും,ബലപ്രയോഗവും,നിര്‍ബ്ബന്ധവും പാടില്ലന്ന വരികള്‍ ലോകസമാധാനത്തിന്‍െറ അവസാന പ്രശ്നോത്തരിയാണ്.. വൃദ്ധസദനങ്ങളുടെ ലോകത്ത് മക്കള്‍ക്ക് താക്കീതു നല്‍കി കൊണ്ട് ഖുറാന്‍ പറഞ്ഞു ”മാതാപിതാക്കളോട് നന്‍മ ചെയ്യാത്തവര്‍ക്ക് രക്ഷയില്ല..ദൈവം തന്ന സമൃദ്ധിയില്‍ മതിമറക്കരുത്. ഭരണകര്‍ത്താക്കള്‍ക്കും,രാഷ്ട്രീയക്കാര്‍ക്കും പെരുമാറ്റചട്ടവും കല്‍പിക്കുന്നുണ്ട്…. ഖുറാന്‍ ….’ ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് മനുഷ്യനെ അളക്കേണ്ടത്..ഗോത്ര അയിത്തം പാടില്ല (2;214)….വായിക്കും തോറും അറിവിന്‍െറ വിസ്മയം തീര്‍ക്കുകയാണ് ഓരോ വരികളും.. പ്രപഞ്ചശക്തന്‍െറ സൂക്തങ്ങള്‍ മനുഷ്യന് ഒരു വഴിവിളക്കാണ്…. രക്ഷിക്കട്ടെ സസ്നേഹം