കോവിഡ്; ലുധിയാനയില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ മരിച്ചു

ലുധിയാന: കോവിഡ് ബാധിച്ച് ലുധിയാനയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ മരിച്ചു. എസിപി അനില്‍ കുമാര്‍ കോഹ്ലിയാണ് മരിച്ചത്.

ഈ മാസം 13നാണ് എസിപിക്ക് പരിശോധനയില്‍ കോവിഡ് കണ്ടെത്തിയത്. ചികിത്സയിലിരിക്കെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു.നിലവില്‍ പഞ്ചാബില്‍ 202 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.