വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയിൽ കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഗ്രീൻ കാർഡ് അനുവദിക്കുന്നത് 60 ദിവസത്തേക്ക് നിർത്തി വച്ചുകൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
പതിവ് വാർത്താ സമ്മേളനത്തിന് എത്തുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് അദ്ദേഹം ഉത്തരവിൽ ഒപ്പുവച്ചത്. ട്രംപ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെ തൊഴിൽരഹിതരായ അമേരിക്കക്കാർക്ക് എല്ലാ തൊഴിലിടങ്ങളിലും പ്രഥമ പരിഗണന ലഭിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
60 ദിവസത്തെ സമയം കഴിയുന്പോൾ അപ്പോഴത്തെ സാഹചര്യം വിലയിരുത്തി വിലക്ക് നീട്ടുകയോ ഒഴിവാക്കുകയോ ചെയ്യാമെന്നും ട്രംപ് പ്രതികരിച്ചു.
 
            


























 
				
















