കൊല്ലം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചയാളെ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പോലീസ് പിടിച്ചു. പച്ചക്കറി വണ്ടിയിലെ പെട്ടിയില്‍ ഒളിച്ചിരുന്ന് ചെക്ക്പോസ്റ്റ് കടക്കാനായിരുന്നു ഇയാളുടെ ശ്രമം.
ചെക്ക്പോസ്റ്റില്‍ വച്ച് വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ പോലീസ് പെട്ടികളെല്ലാം പരിശോധിച്ചപ്പോഴാണ് ഇയാൾ കുടുങ്ങിയത്. അറസ്റ്റിലായ ആൾക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും.