ബീഫ് ചതച്ചത് (പാചകം-രഞ്ജന അമേയ)

എളുപ്പ വഴിയില്‍ പാചക ക്രിയയിലെക്ക്.സ്വാഗതം,

ഇത് തയ്യാറാക്കുന്നത് എങ്ങിനെ എന്ന് നോക്കാം, ഉപ്പും, മഞ്ഞളും, ഇട്ട് വേവിച്ച ബീഫ് ഒരു കപ്പ്, മുളക് 5,ചുവന്നുള്ളി ഒരു പിടി, ഇഞ്ചി ഒരു പീസ്, വെളുത്തുള്ളി10 എണ്ണം, കറി വേപ്പില, മീറ്റ് മസാല, (അല്ലെങ്കിൽ പെരും ജീരകം, പട്ട, ഗ്രാമ്പു, ഏലക്ക, ചത ച്ച ത്) . ഉണ്ടാക്കുന്ന വിധം, ആദ്യം കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ബീഫ് വറുത്ത് എടുക്കുക,, കോരി മാറ്റിയതിനു ശേഷം മുളക് വറുത്ത് എടുക്കുക, തണുത്ത തിന് ശേഷം ബീഫും മുളകും ഒരുമിച്ച് ഒന്ന് ചതച്ച് എടുക്കുക, കുറച്ച് വെളിച്ചെണ്ണ യില്‍ ഇഞ്ചി, വെളുത്തുള്ളി, കറി വേപ്പില, ഇട്ട് മൂത്ത് വരുമ്പോള്‍ മസാല ചേര്‍ത്ത് ചൂടാക്കി പൊടിച്ച് വെച്ച ബീഫ് മുളക് മിക്സ് ചേര്‍ത്ത് ഇളക്കി എടുക്കുക. (തേങ്ങ കൊത്തു വേണം എങ്കിൽ ചേര്‍ക്കാം, ഇത് രണ്ടു ദിവസം കേട് കൂടാതെ പുറത്ത്‌ വെക്കാം,) അപ്പൊ ഉണ്ടാക്കി നോക്കില്ലേ.

രഞ്ജന അമേയ