ഹോട്ട്സ്പോട്ടുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കണം; മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ട്സ്പോട്ടുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വീടുകളിലെത്തിക്കണമെന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഈ ഘട്ടത്തില്‍ ഒരുപാട് ഇളവുകള്‍ നല്‍കാനാവില്ല. എന്നാല്‍ ജനങ്ങളോടുള്ള സമീപനം സഹാനുഭൂതിയോടെയാവണമെന്നും കലക്ടര്‍, ജില്ലാ പൊലീസ് മേധാവികള്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും പങ്കെടുത്തു.കോവിഡ് പ്രതിരോധത്തിനും ലോക്ഡൗണ്‍ പ്രാവര്‍ത്തികമാക്കുന്നതിനും ഏകോപനത്തോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
പ്രവാസികള്‍ തിരിച്ചുവരുമ്ബോള്‍ അവരുടെ അനുഭവം, അറിവ്, വൈദഗ്ധ്യം എന്നിവ പ്രയോജനപ്പെടുത്താന്‍ കഴിയും. കോവിഡിനു ശേഷം സുരക്ഷിത സ്ഥലത്തു സ്ഥാപനങ്ങള്‍ തുടങ്ങണമെന്നു മറ്റു രാജ്യങ്ങളിലുള്ളവര്‍ ചിന്തിക്കും. അതു കേരളത്തിനു ഗുണകരമാകും. ആ സാധ്യത കൂടി നാം വേണ്ടരീതിയില്‍ ഉപയോഗിച്ചാല്‍ നാടിന്റെ മുഖച്ഛായ മാറും. പക്ഷേ, അനാവശ്യ തര്‍ക്കങ്ങളും വിവാദങ്ങളും അവസാനിപ്പിക്കണം. അതൊക്കെ ഇങ്ങോട്ടുവരാനും മുതല്‍മുടക്കാനും ആഗ്രഹിക്കുന്നവരുടെ മനം മടുപ്പിക്കും ‘നാം മുന്നോട്ട്’ പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.