പ്രാണ പ്രണയം (കവിത-ടി.പി.രാധാകൃഷ്ണൻ)

രാൾ പിരിയുമ്പോൾ
അയാളുടെ ഓർമ്മകൾ
പുതച്ചുറങ്ങലാണ്
പ്രാണന്റെ പ്രണയമെന്ന്
മൊഴിമാറ്റാറില്ലേ
നമുക്കിടയിൽ പ്രണയിനികൾ?

സ്നേഹസന്നിധിയിൽ
വേർപിരിഞ്ഞയാൾ
വേർപിരിയുന്നേയില്ല.

വരില്ലെന്നറിഞ്ഞിട്ടും
ഇടനെഞ്ചിൽ കുടിപാർക്കും !
കാണാൻ കണ്ണൊന്നടച്ചാൽ മതി.

മൊഴിയാനും തൊടാനും
കരളിലൊരു കിനാവിന്റെ
അബോധക്കുട
നിവർത്തിയാൽ മതി.

പിരിഞ്ഞവൻ / അവൾ
ഇഷ്ടപ്പെട്ടതൊക്കെ
വാങ്ങിവെക്കുന്ന തിരക്കിൽ
കാലം തല വെളുപ്പിച്ച്
കടന്നു കളഞ്ഞതോ
ആരോഗ്യത്തെയെടുത്ത്
അറബിക്കടലിലെറിഞ്ഞതോ
ഓർക്കുവാനുണ്ടോ സമയം ?
അത്രയ്ക്ക് നരച്ചു പോയിട്ടുണ്ടല്ലോ കാലം.