യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ ബന്ധു നിയമനങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉമ്മന്‍ചാണ്ടി അടക്കമുളള 10 പേര്‍ക്കെതിരെയാണ് അന്വേഷണം. യുഡിഎഫ് സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വി.എസ്.ശിവകുമാര്‍, പി.കെ.ജയലക്ഷമി, കെ.സി.ജോസഫ്, കെ.എം.മാണി എന്നീവര്‍ അന്വേഷണം നേരിടേണ്ടിവരും. എം.പി വിന്‍സെന്റ് എം.എല്‍.എ മുന്‍ എം.എല്‍.എമാരായ സെല്‍വരാജ്, ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ട്.

14 നിയമനങ്ങള്‍ക്കെതിരെയാണ് പരാതി നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഈ പരാതിയും അന്വേഷിക്കാന്‍ തയാറാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്. ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. ഇ.പി.ജയരാജനെതിരെ ബന്ധുനിയമന വിവാദത്തിനു പിന്നാലെയാണ് യുഡിഎഫ്കാലത്തേയും നിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.