ഹൊറര്‍ ചിത്രം നയന്‍താര ഒറ്റ ദിവസം കൊണ്ട് ഡബ്ബ് ചെയ്തു

 

ചെന്നൈ:  തന്റെ പുതിയ ചിത്രമായ ദുരെ നയന്‍താര ഒറ്റ ദിവസം കൊണ്ട് ഡബ്ബ് ചെയ്തു. സാധാരണ തന്റെ സിനിമകള്‍ക്ക് നയന്‍സ് ശബ്ദം നല്‍കാറില്ല. സവിതാ റെഡിയാണ് നയന്‍സിന്റെ മിക്ക സിനിമകള്‍ക്കും ഡബ്ബ് ചെയ്തിട്ടുള്ളത്. തമിഴില്‍ ഐശ്വര്യാറായിക്ക് ഉള്‍പ്പെടെ ഡബ്ബ് ചെയ്യുന്നത് ഇവരാണ്. നവാഗത സംവിധായകനായ ദോസ് രാമസ്വാമി ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നയന്‍താര സമ്മതിച്ചു. എന്നാല്‍ ഹൊററും ത്രില്ലറുമായ ചിത്രം ഒരു ദിവസം കൊണ്ട് താരം ഡബ്ബ് ചെയ്യുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല. സിനിമയുടെ എല്ലാ മേഖലയിലും നയന്‍താര നല്ല രീതിയില്‍ ഇടപെടുമെന്നും സംവിധായകന്‍ പറഞ്ഞു.

അറുപത് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. അതിന്റെ പകുതിയിലേറെയും രാത്രി സീനുകളായിരുന്നു. നേരം പുലരുവോളം നയന്‍സ് അഭിനയിച്ചു. ഒരിക്കല്‍ പോലും പ്രൊഡക്ഷനിലുള്ളവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. പലപ്പോഴും ഷൂട്ടിംഗ് സ്ഥലത്ത് മോശമായി പെരുമാറിയെന്ന വാര്‍ത്തകളാണ് താരത്തെ കുറിച്ച് കേട്ടിട്ടുള്ളത്. എന്നാല്‍ തന്റെ അനുഭവത്തില്‍ അങ്ങനെയല്ലെന്ന് ദോസ് രാമസ്വാമി പറഞ്ഞു. സാധാരണ നൈറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ താരങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവാണ്. പലരും ഡേ ഫോര്‍ നൈറ്റ് ( രാത്രി സീന്‍ പകല്‍ എടുക്കുക) എടുക്കാമെന്ന് നിര്‍ബന്ധിക്കാറുണ്ട്. എന്നാല്‍ ഹൊറര്‍ സിനിമയിലെ രാത്രി സീനുകള്‍ പകലെടുത്താല്‍ പെര്‍ഫക്ഷന്‍ കിട്ടില്ലെന്ന് നയന്‍താര പറഞ്ഞതായി സംവിധായകന്‍ പറഞ്ഞു.