ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍; ഹ്രസ്വചിത്രം ‘എന്ന് സ്വന്തം ദേവി’ പുറത്തിറങ്ങി

ര്‍ത്തവത്തെക്കുറിച്ചുള്ള അന്ധതയും തെറ്റിദ്ധാരണകളും പെണ്‍കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഹ്രസ്വചിത്രം ‘എന്ന് സ്വന്തം ദേവി’ പുറത്തിറങ്ങി.

നഹ്യന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം യുമിന നഹ്യാനാണ് നിര്‍മിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിലെ ഒരു നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദേവി എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അസീന്‍ ഹനാ അസീഫ്, മിനി ജോസ്, അനുപമ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് നഹ്യനാണ്. സംഗീതം ഷിംജിത്ത് ശിവനും ശബ്ദസംവിധാനം ഹരിരംഗ് എം നായരും നിര്‍വ്വഹിച്ചിരിക്കുന്നു. കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നൗഫല്‍ മുത്തുവും സഹസംവിധാനം ഷാനില്‍ വടേരിയുമാണ്.