സ്മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികൾക്കായി എ.ഐ.പി.സി. ഫോൺ ബാങ്ക്

സ്കൂൾ പഠനം ഓൺലൈനായപ്പോൾ കമ്പ്യൂട്ടറില്ലാത്ത കുട്ടികൾക്ക് പഠിക്കാൻ ടാബ്ലറ്റോ കുറഞ്ഞത് ഒരു സ്മാർട്ട് ഫോണോ അനിവാര്യമായിരിക്കുന്നു. ഫോൺ പോലും ഇല്ലാത്തതിന്റെ പേരിൽ നിർദ്ധനയായ ഒരു പെൺകുട്ടി ജീവനൊടുക്കിയെന്ന സങ്കടമുണ്ടാക്കുന്ന വാർത്ത ഇപ്പോൾ കേട്ടു. അങ്ങനെ സംഭവിക്കരുതായിരുന്നു. ഇനിയും അങ്ങനെയൊരു സംഭവം നാട്ടിൽ ആവർത്തിക്കാതിരിക്കട്ടെ.

നിർദ്ധനരായ കുട്ടികളെ സഹായിക്കാൻ എ.ഐ.പി.സി. ഒരു ഫോൺ ബാങ്ക് തുടങ്ങുന്നു. ഈ ഫോൺ ബാങ്ക് വഴി പുതിയതോ പഴയതോ ആയ ഫോണുകളോ ടാബ്ലറ്റോ ലാപ്ടോപ്പോ കമ്പ്യൂട്ടറുകളോ കുട്ടികൾക്കായി സംഭാവന ചെയ്യാം. അതിന് ആഗ്രഹിക്കുന്നവർ ഇവിടെയോ എ.ഐ.പി.സി. സെക്രട്ടറി സുധീർ മോഹന്റെയോ (Sudheer Mohan) പേജിലോ ഇൻബോക്സിലോ അറിയിക്കുക. ഫോൺ ആവശ്യമുള്ള കുട്ടിയുടെ മേൽവിലാസവും രക്ഷകർത്താവിന്റെ ഫോൺ നമ്പരും ഞങ്ങൾ നിങ്ങളെ അറിയിക്കും. ആ ഫോൺ നമ്പരിൽ വിളിച്ച് ഉറപ്പു വരുത്തിയിട്ട് സംഭാവന ചെയ്യുന്ന ഫോൺ ദയവായി നിങ്ങൾ അയച്ചു കൊടുക്കുക.

നമ്മളിൽ പലരും ഒരു കുട്ടിയ്ക്ക് ഫോൺ വാങ്ങിക്കൊടുക്കാൻ കഴിവുള്ളവരാണ്. കഴിയുമെങ്കിൽ ഒരു പുതിയ ഫോൺ സംഭാവന ചെയ്യുക. മറ്റു പലരും പുതിയ ഫോൺ കിട്ടിയപ്പോൾ വലിയ കുഴപ്പമില്ലാത്ത പഴയ ഫോൺ വെറുതേ വീട്ടിൽ വച്ചിരിക്കുകയാവും. ആ ഫോൺ സംഭാവന ചെയ്താലും മതി. ഫോണുകൾ വിൽക്കുന്ന കടകളും നന്നാക്കുന്ന സർവീസ് സ്റ്റേഷനുകളും ഒക്കെ ഈ അഭ്യർത്ഥന ശ്രദ്ധിക്കുക.

ഫോൺ വാങ്ങാൻ നിവൃത്തിയില്ലാത്ത കുട്ടികളോ അവരെ അറിയുന്നവരോ ഈ സന്ദേശം കാണുകയാണെങ്കിൽ ആവശ്യമുള്ള കുട്ടികളുടെ മേൽവിലാസം ഇൻബോക്സിൽ അറിയിക്കുക. സംഭാവന ചെയ്യാൻ കഴിയുന്നത് കമ്പ്യൂട്ടറോ ടാബ്ലറ്റോ ആണെങ്കിലും അറിയിക്കുക.

എ.ഐ.പി.സി. മുന്നോട്ടു വയ്ക്കുന്ന ഒരു മാതൃകയാണിത്. ഇക്കാര്യത്തിലെ ആവശ്യം മുഴുവനും ഞങ്ങൾക്ക് മാത്രമായി പരിഹരിക്കാൻ കഴിയില്ല. നാട്ടിലെ മറ്റു സന്നദ്ധ സംഘടനകളും നേതാക്കളും പ്രവർത്തകരുമൊക്കെ ഇതുപോലെ ഗ്രൂപ്പുകൾ തുടങ്ങി നമ്മുടെ കുട്ടികളെ സഹായിക്കുക.

പഠിക്കാൻ ഫോണില്ലാതെ നമ്മുടെ കുട്ടികൾ ആരും കരയരുത്. വേദനിക്കുന്ന കുട്ടികളുടെ കണ്ണീരൊപ്പാൻ നമുക്ക് ഒരുമിക്കാം.

അപ്പോൾ, ഫോൺ സംഭാവന ചെയ്യുന്നവർ താഴെയോ ഇൻബോക്സിലോ അറിയിക്കുക. ഈ ലിങ്കിൽ കയറി വിവരങ്ങൾ എഴുതിയാൽ ഏറ്റവും സൗകര്യമായി: https://forms.gle/wXMkxY8MCiMoLmTX6

“പ്രശ്നങ്ങൾ വരും, പരിഹാരമാണ് പ്രധാനം”

ശ്രദ്ധിക്കുക. ആദ്യമായി ഞാൻ എന്റെ ഒരു പോസ്റ്റ് ഷെയർ ചെയ്യാൻ കൂട്ടുകാരോട് ആവശ്യപ്പെടുന്നു.

edit: കമ്പ്യൂട്ടർ/ടെലിവിഷൻ സംഭാവന ചെയ്യാൻ കഴിവുള്ള മഹാമനസ്കർ ദയവായി അറിയിക്കുക. പാവപ്പെട്ട കുട്ടിക്ക് അതൊരു വലിയ സംഭാവനയായിരിക്കും (KJ Jacob / Uma Preman എന്നിവരുടെ നിർദ്ദേശമാണിത്.

ഡോ. എസ്.എസ്. ലാൽ

(ഇന്നലെ ഞാൻ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ കേരള സംസ്ഥാന ഘടകം പ്രസിഡന്റായ വിവരം സുഹൃത്തുക്കൾ അറിഞ്ഞു കാണുമല്ലോ. ആ വിഷയം കുറച്ചു കഴിഞ്ഞ് എഴുതാം. എന്റെ ഈ ആദ്യ ഉദ്യമത്തിലൂടെ നമ്മുടെ കുട്ടികളെ സഹായിക്കാൻ എന്റെ സുഹൃത്തുക്കൾ മുന്നോട്ടു വരുക)

Friends,
Shocking it was to hear the news that in Kerala, a girl child committed suicide because she couldn’t attend her online classes. Reason. She couldn’t afford a smart phone. A tragedy that should have been avoided at any cost.

A little late, yet better than never. Let us resolve on this day, before the shock waves peter out, that there shouldn’t be a repeat of this abysmal shame.

So we at All India Professional Congress have decided to start a phone bank. Using this phone bank, you can donate new/ used smart phone, laptop or a tablet to the needy students.

Please open this link to enter your information.
https://forms.gle/wXMkxY8MCiMoLmTX6

You can also express your interest below in the comment box or inbox. We will send the mailing address of child who needs a phone.

Thank you

Dr. S.S. Lal
President, AIPC Kerala

https://www.facebook.com/aipckerala/

Aipc Thrissur, Aipc Palakkad, Shashi Tharoor