മല്യയെ കൈമാറുന്നത് ഇനിയും വൈകും; നിയമ പ്രശ്നങ്ങളുണ്ടെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായ വിജയ് മല്യയെ ഇന്ത്യക്ക് വിട്ടു നല്‍കുന്നതിന് ഇനിയും നിയമ പ്രശ്നങ്ങളുണ്ടെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍. നിയമപ്രശ്നങ്ങള്‍ പരിഹരിക്കാതെ മല്യയെ കൈമാറില്ലെന്നും നിയമപ്രശ്നങ്ങള്‍ രഹസ്യാത്മകമാണെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു.

‘പ്രശ്നം രഹസ്യാത്മകമാണ്, ഞങ്ങള്‍ക്ക് വിശദാംശങ്ങളിലേക്ക് പോകാന്‍ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഞങ്ങള്‍ക്ക് കണക്കാക്കാന്‍ കഴിയില്ല. കഴിയുന്നതും വേഗം ഇത് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു’-വക്താവ് പറഞ്ഞു.

ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിനെതിരെ യുകെയില്‍ അപ്പീല്‍ നല്‍കുന്നതിന് മല്യക്ക് മെയ് മാസത്തില്‍ ബ്രിട്ടീഷ് ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു.

17ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടിയുടെ വായ്പയെടുത്താണ് മല്ല്യ രാജ്യം വിട്ടത്.