ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഗല്‍വാന്‍ താഴ്വരയില്‍ ചൈന നടത്തിയ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ സൈന്യം തക്ക മറുപടി നല്‍കുമെന്ന പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കിന്റെ പ്രതികരണത്തിന്റെ വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.ഇപ്പോള്‍ എല്ലാം വ്യക്തമായിരിക്കുന്നു. ഗല്‍വാനിലെ ചൈനയുടെ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ഉറക്കത്തിലായിരുന്നു. പ്രശ്നത്തെ അവഗണിക്കുകയും ചെയ്തു. വില നല്‍കേണ്ടി വന്നത് വീരമൃത്യു വരിച്ച നമ്മുടെ ജവാന്മാരാണ്- രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.