എൽഎസിയ്ക്ക് സമീപം യുദ്ധവിമാനങ്ങൾ വിന്യസിച്ചു; വ്യോമസേന മേധാവി ലഡാക്കിൽ

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ അപ്രതീക്ഷിത നീക്കങ്ങളുമായി ഇന്ത്യൻ വ്യോമ സേന. യുദ്ധവിമാനങ്ങൾ എൽഎസിയ്ക്ക് സമീപം വിന്യസിച്ചു.അതിനിടെ, വ്യോമസേന മേധാവി ആർ.കെ.എസ്. ഭധുരിയ രണ്ടുദിവസത്തെ അടിയന്തര സന്ദർശനത്തിനായി ലഡാക്കിലെത്തി. ലേ, ശ്രീനഗർ വ്യോമതാവളങ്ങൾ അദ്ദേഹം സന്ദർശിക്കും.

കിഴക്കൻ ലഡാക്ക് മേഖലയിൽ എന്തെങ്കിലും ഓപ്പറേഷനുകൾ നടത്തണമെങ്കിൽ ഈ വ്യോമതാവളങ്ങൾ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.ഗാൽവാൻ വാലി പ്രദേശത്തുണ്ടായ ആക്രമണത്തിൽ ചൈനീസ് സൈന്യം 20 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതിന് ശേഷം രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിതിഗതികളും സൈനിക ഓപ്ഷനുകളും അവലോകനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് വ്യോമസേന മേധാവിയുടെ ഈ അപ്രതീക്ഷിത സന്ദർശനം.