കൊവിഡിനേക്കാള്‍ മാരകമായ വിഷമുള്ള വൈറസാണ് മുല്ലപ്പള്ളിയെന്ന് എംവി ജയരാജന്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കൊവിഡിനേക്കാള്‍ മാരകമായ വിഷമുള്ള വൈറസാണ് മുല്ലപ്പള്ളിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. അല്‍പ്പനായ മുല്ലപ്പള്ളിക്ക് കമ്മ്യൂണിസ്റ്റ് ജ്വരമാണ്. ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെയുള്ള പ്രസ്താവനയില്‍ മുല്ലപ്പള്ളി പരസ്യമായി മാപ്പു പറഞ്ഞാലും ജനം പൊറുക്കില്ലെന്നു ജയരാജന്‍ തുറന്നടിച്ചു.

നാലുപാടു നിന്നും പ്രതിഷേധം ഉയരുമ്പോഴും, പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി മുല്ലപ്പള്ളി പ്രതികരിച്ചു. ഇന്നലെയാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്. ‘പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്’.

‘നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി’ എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ആരോഗ്യമന്ത്രി നടത്തുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. സംഭവത്തില്‍ മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി നിപ്പാ ജീവന്‍ എടുത്ത നഴ്‌സി ലിനിയുടെ ഭര്‍ത്താവും നിപ്പയില്‍ നിന്നും മുക്തി നേടിയ അജന്യയും രംഗത്തെത്തിയിരുന്നു.നാലുപാടു നിന്നും പ്രതിഷേധം ഉയരുമ്പോഴും, പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി മുല്ലപ്പള്ളി പ്രതികരിച്ചു. ഇന്നലെയാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്. ‘പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്’.

‘നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി’ എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ആരോഗ്യമന്ത്രി നടത്തുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. സംഭവത്തില്‍ മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി നിപ്പാ ജീവന്‍ എടുത്ത നഴ്‌സി ലിനിയുടെ ഭര്‍ത്താവും നിപ്പയില്‍ നിന്നും മുക്തി നേടിയ അജന്യയും രംഗത്തെത്തിയിരുന്നു.