കെ.സി.വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക്

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് കെ.സി വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ഒഴിവുള്ള മൂന്നു സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ ഉള്‍പ്പെടെ രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരു ബി.ജെ.പി സ്ഥാനാര്‍ഥിയുമാണ് വിജയിച്ചത്.മധ്യപ്രദേശില്‍ നിന്ന് ബി.ജെ.പിയുടെ ജോതിരാദിത്യ സിന്ധ്യയും സുമേര്‍ സിങ് സോളങ്കിയും കോണ്‍ഗ്രസിന്റെ ദിഗ്‌വിജയ് സിങ്ങും വിജയിച്ചു. ആന്ധ്രപ്രദേശില്‍ നാലു സീറ്റുകളും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേടി.