കൊവിഡ് മുക്തനായ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കൊല്ലം: കൊവിഡ് രോഗം ഭേദമായ ശേഷം വിദേശത്തു നിന്ന് മടങ്ങി എത്തി ചികിത്സയില്‍ കഴിഞ്ഞയാള്‍ ഹൃദയാഘാതം വന്ന് മരിച്ചു. കൊല്ലം പെരിനാട് സ്വദേശി ശശിധരന്‍ പിള്ളയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.ഇയാള്‍ കൊവിഡ് നെഗറ്റിവ് ആണെന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം ലഭിച്ചിരുന്നു.