മിഥുന്‍ ചക്രവര്‍ത്തി എം.പി സ്ഥാനം രാജിവെച്ചു

പ്രമുഖ ഹിന്ദി ചലച്ചിത്ര നടനും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ മിഥുന്‍ ചക്രവര്‍ത്തി രാജ്യസഭാംഗത്വം രാജിവെച്ചു. അദ്ദേഹം തന്റെ രാജി രാജ്യസഭാ ചെയര്‍മാന് അയച്ചുകൊടുത്തു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവെയ്ക്കുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രസ്താവനയില്‍ പറയുന്നത്.
2014 ഏപ്രിലിലാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. കേവലം മൂന്ന് ദിവസം മാത്രമാണ് പാര്‍ലമെന്റില്‍ പങ്കെടുത്തത്. ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചോദ്യം ചോദിക്കുകയോ ചെയ്തിട്ടില്ല.