ദമാം: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയിലെ ദമ്മാമില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി ബാബു കോശിയാണ് മരിച്ചത്. 61 വയസായിരുന്നു. മുപ്പത് വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ ജീവനക്കാനായിരുന്നു. ഇതോടെ സൗദിയില്‍ വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 108 ആയി ഉയര്‍ന്നു.
അതേസമയം സൗദിയില്‍ പുതുതായി 2779 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 232259 ആയി ഉയര്‍ന്നു. 2223 പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരിച്ചത്.











































