ഇത്തവണ കര്‍ക്കിടക വാവുബലിക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ കര്‍ക്കിടക വാവുബലിക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇക്കൊല്ലത്തെ കര്‍ക്കിടക വാവുബലി ജനങ്ങള്‍ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്തണമെന്നാണ് നിര്‍ദ്ദേശം. ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാ തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിര്‍ത്തിവെയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.പൊതുജനങ്ങളെയും കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും മേധാവിമാരെയും ഇക്കാര്യം അറിയിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.