നന്മയെ
നാമെന്തിന്
വെറുക്കണം
അന്നം
നൽകിയവനെ
സ്മരിക്കേണ്ടതല്ലേ
അഖിലമൊരുക്കിയ
അവനെയല്ലേ
വണങ്ങേണ്ടത്
ഗുരുവിനെ
വന്ദിക്കേണ്ടതില്ലേ
ജ്ഞാനം
നൽകിയത്
ആരെന്ന് തിരയണോ
നേർവഴി
ചെരിക്കുമ്പോൾ
സ്വീകരിക്കാം
തിന്മയെ
തടയുമ്പോൾ
അനുസരിക്കാം
വെറുക്കേണ്ടതില്ല
വെളുപ്പാണത്
വെറുപ്പെന്നും
വേദനയുള്ളതല്ലേ
മതം
കറുപ്പാക്കുന്നവരെ
നമ്മുക്ക് തിരിച്ചറിയാം
യുക്തിയോടെ
ചിന്തിക്കാം
ഭക്തിയോടെ
സ്വീകരിക്കാം
മതം
മുക്തിയുടേതാണ്
ശക്തി വേണ്ടതില്ല.
മനുഷ്യഹിതം മതമല്ല.
ദൈവഹിതമാകണമത്
പരിപാലകൻ
പരിശുദ്ധനാണ്
അതുകൊണ്ടാണ് മതം
ഇല്ലാത്തവനിലേക്കെത്തുന്ന
കൈകളാകുന്നത്
അവിടെ
അളവും തൂക്കവും
എല്ലാം കൃത്യവും
പരിപാലകൻ്റെ
പരിശുദ്ധിയെ വാഴ്ത്തി
ഒരുമയോടെ നമ്മുക്ക്
മരണത്തിന് മുൻപ്
ആ ദൈവഹിതം സ്വീകരിക്കാം…!