മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭോപ്പാല്‍: കോവിഡ് 19 സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലിലെ ചിരായു ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍.

ശനിയാഴ്ചയാണ് മുഖ്യമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭാര്യ സാധന, മക്കളായ കാര്‍ത്തികേയ, കുനാല്‍ എന്നിവര്‍ക്കും കോവിഡ് 19 പരിശോധന നത്തിയിരുന്നു. ഞായറാഴ്ച വന്ന പരിശോധനാഫലത്തില്‍ കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ കുടുംബാംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരുന്നു.തങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും കോവിഡ് 19 പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രിയുടെ കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്.