കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍

കോട്ടയം: കോട്ടയത്ത് കോവിഡ് വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍.
കോട്ടയം സിഎംഎസ് കോളജിന് സമീപം നെടുമാലിയില്‍ ഔസേഫ് ജോര്‍ജിന്റെ (85) മൃതദേഹമാണ് നാട്ടുകാര്‍ തടഞ്ഞത്.

കളക്ടറേറ്റിനു സമീപം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹം ശ്മശാനത്തിന് സമീപം താമസിക്കുന്നവരാണ് തടഞ്ഞത്.