തൃശൂര്‍: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സംസ്ഥാന മന്ത്രിസഭായോഗം ഓണ്‍ലൈനാക്കിയതിലൂടെ സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി ഒഴിവാക്കുകയെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ് മന്ത്രിസഭാ യോഗം ഓണ്‍ലൈന്‍ വഴി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കണം. നമ്മള്‍ താമസിക്കുന്ന വീട്ടിലടക്കം അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്ത് സമ്പര്‍ക്കം പരമാവധി ഒഴിവാക്കുവാന്‍ മന്ത്രി ആവശ്യപ്പെട്ടു.
 
            


























 
				
















