പറയാതെ പോയ പ്രണയം (കവിത -മിനി സുരേഷ് )

നിന്നോർമ്മയാണെൻനെഞ്ചിലോമലേ…
നീയും,ഞാനും ,നമ്മിലെ മൗനവും..
മറന്ന വാക്കുകളും,
ഉള്ളിലൊളിപ്പിച്ച പ്രണയവും,

ഹൃദയാഴങ്ങളിൽ തെളിയുന്ന
നിലാവിൻ മന്ദസ്മിതങ്ങളും,
മനസ്സിൻ ചിപ്പിയിലൊളിപ്പിച്ച
സുഖമൂറും സ്നേഹസ്പർശനങ്ങളും.

തണൽ വീണ ഇടവഴികളും..
രാവിന്റെ നിഴൽ വീണൊരാ പൂമരച്ചോടും.
മറന്നൊരാ മാനം കാണാത്തൊരാ മയിൽപ്പീലിയും
ഓർമ്മത്താളുകളിലിന്നും തിരയുന്നു.