കാവ്യം ( കവിത-രമ.കെ )

മരം പെയ്യുന്ന മഴയിലുടെ
അവൾ നടന്നു.
നെറ്റിയിൽ മുത്തമിടുന്ന
ഇലതുള്ളികളെ
തട്ടിതെറിപ്പിച്ചു.

നിളയിൽ നീരാടുന്ന
നിലാവിനോട് അവൾ
കവിത ചോദിച്ചു.
ചെമ്പകപൂവിനുള്ളിലെ
തൂലിക കടമെടുത്തവൾ
ഈണമിട്ട് താളത്തിൽ
മുളംതണ്ട് കവിത ചൊല്ലി.

പിണങ്ങിപോയ
മഴ
മെല്ലെ പെയ്തു
അവൾ മറ്റൊരു
കവിതയ്ക്ക്
കാതോർത്തിരുന്നു

രമ.കെ