രാജ്യസഭയിലേക്കുള്ള എല്‍ജെഡി സ്ഥാനാര്‍ഥിയായി എം വി ശ്രേയാംസ്‌കുമാര്‍

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് എല്‍.ജെ.ഡിയുടെ സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ മത്സരിക്കും. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 13ന് രാവിലെ 11.30 ന് ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണം മൂലം ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് അദ്ദേഹം മത്സരിക്കുന്നത്. ഈ സീറ്റ് എല്‍.ജെ.ഡിക്കു നല്‍കാന്‍ നേരത്തെ എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നു.