35 C
Kochi
Saturday, April 20, 2024
യൂത്തന്മാരെ പോലും ഞെട്ടിച്ച് സൂപ്പര്‍താരം മമ്മൂട്ടിയുടെ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍

യൂത്തന്മാരെ പോലും ഞെട്ടിച്ച് സൂപ്പര്‍താരം മമ്മൂട്ടിയുടെ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍

യൂത്തന്മാരെ പോലും ഞെട്ടിച്ച് സൂപ്പര്‍താരം മമ്മൂട്ടിയുടെ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. വീട്ടില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വര്‍ക്ക് അറ്റ് ഹോം എന്ന തലക്കെട്ടില്‍ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. സിനിമ താരങ്ങള്‍ അടക്കം നിരവധി പേര്‍ ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

‘ഇനീപ്പ നമ്മള്‍ നില്‍ക്കണോ പോകണോ’ എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നടന്‍ ഷറഫുദ്ദീന്റെ കമന്റ്. ‘എന്റെ ഇച്ചായാ, ഇത് ചുമ്മാ പൊളിച്ചു’ നടന്‍ ആന്‍സന്‍ പോള്‍ കമന്റ് ചെയ്യുന്നു. ‘ഞങ്ങള്‍ക്ക് ചാന്‍സ് തരില്ലല്ലേ ‘ എന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം.

ലോക്ക്ഡൗണ്‍ വന്നതോടെയാണ് ബിഗ് സ്‌ക്രീനില്‍ എത്തിയതിന് ശേഷം മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചത്. താരങ്ങള്‍ തന്നെ അത് തുറന്നുപറഞ്ഞിട്ടുമുണ്ട്.