29 C
Kochi
Tuesday, April 23, 2024
മണിയറയിലെ അശോകനിലെ പുതിയ ഗാനം പുറത്തിറങ്ങി

മണിയറയിലെ അശോകനിലെ പുതിയ ഗാനം പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവാകുന്ന മണിയറയിലെ അശോകനിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്. ചിത്രത്തിന്റെ സംവിധാനം ഷംസു സയ്ബയാണ് നിര്‍വഹിക്കുന്നത്.

ഗ്രിഗറി ജോര്‍ജും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കോമഡി ചിത്രമായാണ് മണിയറയിലെ അശോകന്‍ ഒരുങ്ങുന്നത്. അനു സിത്താര, ശ്രിന്ത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിനീത് കൃഷ്ണന്റെ തിരക്കഥയില്‍ ഷംസു സയ്ബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജാദ് കക്കു എഡിറ്റിങും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരിയാണ് എഡിറ്റിങ്.