‘ദുനിയാവിന്റെ ഒരറ്റത്ത്’ പ്രധാന കഥാപാത്രങ്ങളായി ശ്രീനാഥ് ഭാസിയും സുധി കോപ്പയും

ശ്രീനാഥ് ഭാസിയും സുധി കോപ്പയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ദുനിയാവിന്റെ ഒരറ്റത്ത്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍. ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്. ഒരു മെക്‌സിക്കന്‍ അപാരത, ദി ഗാംബ്ലര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമുള്ള ടോം ഇമ്മട്ടി ചിത്രമാണ് ഇത്. സഫീര്‍ റുമാനെ, പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം മനേഷ് മാധവന്‍. ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സ്‌നേഹ നായര്‍, ജാബിര്‍ ഒറ്റപ്പുരയ്ക്കല്‍ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്‌സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോകുല്‍ നാഥ് ജി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്ജ്.