തിരുവനന്തപുരം∙ മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലും ഉണ്ടായിരുന്നു എന്നാണ് സങ്കല്‍പ്പം. അത്തരം കാലം ഇനിയും ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ. എല്ലാവരും സന്തോഷത്തോടെ കഴിയുന്ന കാലം ഉണ്ടാക്കിയെടുക്കണമെങ്കില്‍ ആത്മാര്‍ഥമായ പരിശ്രമം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. നടപ്പില്‍ വരുത്തിയ കാര്യങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തികരിക്കാന്‍ ആകുന്നതും ആരംഭിക്കാനും ആകുന്ന കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. 100 ദിവസത്തില്‍ 100 പദ്ധതികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കും.
സൗഖ്യപൂര്‍ണമായ ഒരു നല്ല കാലം ഉണ്ട് പ്രത്യാശയാണ് കോവിഡ് മഹാമാരിയെ മുറിച്ചു കടക്കാന്‍ നൂറുദിന കര്‍മപരിപാടി നടപ്പാക്കുന്നത്. ഓണത്തിന് സന്തോഷം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിച്ചു ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുകയാണ.് കോവിഡ് സമ്ബദ്ഘടനെയ ബാധിച്ചു. നവകേരളം സൃഷ്ടിക്കാനുള്ള ശ്രമം മുന്നേറുമ്ബോഴാണ് മഹാമാരി വന്നത്. അതോടെ വേഗംകുറഞ്ഞ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോയം സാധിക്കൂ.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കുന്നില്ല. കോവിഡ് ശക്തമായ തുടരുമെന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരിട്ട് തന്നെ സമാശ്വാസം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരാളും പട്ടിണി കിടക്കാന്‍ ആഗ്രഹിക്കുന്നില്ല. വളരെ ഏറെ പ്രശംസം നേടിയതാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. 86 ലക്ഷം കിറ്റ് വിതരണം ചെയ്തു. ഓണക്കാലത്തും കിറ്റ് വിതരണം ചെയ്തു. അടുത്ത നാല് മാസക്കാലം കിറ്റ് വിതരണം ചെയ്യും. റേഷന്‍ കടവഴി ഇപ്പോള്‍ വിതരണം ചെയ്യുന്നതുപോലെ തന്നെയായിരിക്കും തുടര്‍ന്നും വിതരണം.
 
            


























 
				
















