ന്യൂഡല്‍ഹി: ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ജോലി ചെയ്യാത്തവരെ ഒഴിവാക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ജോലി ചെയ്യാത്ത ജീവനക്കാരോട് വിരമിക്കാന്‍ ആവശ്യപ്പെടാമെന്നാണ് മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാര്‍ഗ നിര്‍ദ്ദേശം ബാധകമാണ്.
ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരോട് 50 വയസ് കഴിയുമ്ബോള്‍ വിരമിക്കാന്‍ ആവശ്യപ്പെടാം എന്നാണ് മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്. മറ്റുള്ളവരോട് 55 വയസ് കഴിയുമ്ബോഴും വിരമിക്കാന്‍ ആവശ്യപ്പെടും. 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രായം നോക്കാതെ ഇത് ബാധകമാക്കാം. ജോലിയില്‍ ഉഴപ്പുന്നവരോട് വിരമിക്കാന്‍ പറയാം എന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
സത്യസന്ധരല്ലാത്ത ഉദ്യോഗസ്ഥരോടും വിരമിക്കാന്‍ ആവശ്യപ്പെടാം. നിലവിലെ ചട്ടങ്ങള്‍ ക്രോഡീകരിച്ചാണ് ഉത്തരവെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ചട്ടപ്രകാരം നല്‍മെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
 
            


























 
				
















