ലോകത്ത് 8.80 ല​ക്ഷം ക​ട​ന്ന് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : ലോ​ക​ത്താ​കെ​ കോ​വി​ഡ് ബാധിച്ച്‌ മരിച്ചവരുടെ എ​ണ്ണം 8.80 ല​ക്ഷ​ക​ട​ന്നു​വെ​ന്ന് റിപ്പോര്‍ട്ട് .​ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ​മീ​റ്റ​റും പു​റ​ത്തു​വി​ട്ട ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ലോകത്ത് ആ​കെ 8,78,806 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

അതേസമയം , 27,060,255 പേ​ര്‍​ക്കാ​ണ് ആ​ഗോ​ള​ത​ല​ത്തി​ല്‍ കോവിഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 19,159,799 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. അ​മേ​രി​ക്ക, ബ്ര​സീ​ല്‍, ഇ​ന്ത്യ, റ​ഷ്യ, പെ​റു എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത് . ഈ ​രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ​യും എ​ണ്ണം ഇ​നി പ​റ​യു​വി​ധ​മാ​ണ്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം ബ്രാ​യ്ക്ക​റ്റി​ല്‍ അ​മേ​രി​ക്ക- 6,431,152(192,818), ബ്ര​സീ​ല്‍- 4,123,000(126,203 ), ഇ​ന്ത്യ- 4,110,839 (70,679), റ​ഷ്യ- 1,020,310(17,759 ), പെ​റു-683,702 (29,687).

കൂടാതെ, കൊ​ളം​ബി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ആ​റു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് . ആ​ദ്യ 30 രാ​ജ്യ​ങ്ങ​ളില്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് എ​ന്ന​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്.