മെഗാസ്റ്റാറിന് പിറന്നാൾ സമ്മാനമായി വണ്ണിന്റെ മാസ്സ് ടീസർ

റുപത്തി ഒൻപതിന്റെ നിറവിൽ ജന്മദിനം ആഘോഷിക്കുന്ന പ്രിയ താരം മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി ‘വൺ’ സിനിമയുടെ ടീസർ പുറത്തിറങ്ങി.

‘സാധാരണക്കാർക്കുള്ള സ്ഥലമാണ് ഗാലറി, അതുകൊണ്ട് തന്നെ അവർക്കുവേണ്ടി തന്നെയാണ് എന്റെ കളി..’ കടക്കൽ ചന്ദ്രൻ എന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന മാസ്സ് ഡയലോഗോടെയാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്തോഷ്‌ വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തൂലിക  ചലിപ്പിചിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ബോബി-സഞ്ജയ്‌ ടീം ആണ്.

ജോജു ജോർജ്, മുരളി ഗോപി, മധു, സിദ്ധിക്ക്, സലിം കുമാർ,രഞ്ജിത്ത്, ബാലചന്ദ്രമേനോൻ തുടങ്ങി മലയാളത്തിലെ വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തെ വലിയ പ്രതീക്ഷകളോടെയാണ് സിനിമ ലോകവും പ്രേക്ഷകരും കാത്തിരിക്കുന്നത്.

തങ്ങളുടെ പ്രിയ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ സ്പെഷ്യൽ ടീസർ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.