വാഗമണ്ണിൽ കഞ്ചാവ് വേട്ട ; യുവതി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

വാഗമൺ : ഇടുക്കി വാഗമണ്ണിൽ ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി . ഒരു യുവതി ഉൾപ്പടെ ഏഴ് പേർ പൊലീസിന്റെ പിടിയിലായി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു അറസ്റ്റ്. വാഗമണ്ണിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പൂഞ്ഞാർ സ്വദേശി അജുൽ ഷാ, തിരുവനന്തപുരം സ്വദേശി സിദ്ധു, ഇടുക്കി അട്ടപ്പള്ളം സ്വദേശി നവീൻ ബാബു, കോഴിക്കോട് ബാലുശേരി സ്വദേശി അഖിൽ രാജ്, ആലുവ സ്വദേശി മുഹമ്മദ് ഷിയാദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി രഞ്ജിത്ത്,കോഴിക്കോട് സ്വദേശിനി മുഹ്ലീന എന്നിവരെയാണ് വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തത്.