വയനാട് മാവോയിസ്റ്റ് ആക്രമണം: മാധ്യമപ്രവർത്തകരെ തടഞ്ഞ് പൊലീസ്

യനാട് ; വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഉണ്ടായ സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകരെ തടഞ്ഞു പൊലീസ്. ദൃശ്യങ്ങൾ പകർത്താനോ, ഫോട്ടോസ് എടുക്കാനോ മാധ്യമപ്രവർത്തകരെ പൊലീസ് അനുവദിക്കുന്നില്ല. ഔദ്യോഗിക സ്ഥിതീകരണമൊന്നും ഇല്ലാതെയാണ് പൊലീസ് മാധ്യമ പ്രവർത്തകരെ ബലം പ്രയോഗിച്ച് തടഞ്ഞത്.

അതേസമയം മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ് സംഘമാണെന്ന് എഫ് ഐ ആറിൽ പറയുന്നു . ആത്മരക്ഷാര്‍ത്ഥം തണ്ടര്‍ബോള്‍ട്ട് തിരികെ വെടിയുതിര്‍ത്തുവെന്നും സംഘത്തില്‍ ഉണ്ടായിരുന്നത് അഞ്ചില്‍ അധികം പേരാണെന്നും എഫ്‌ഐആറില്‍ പറയുന്നു.