ബീഹാറിൽ മഹാസംഖ്യത്തെ പിന്തുണച്ച് ശിവസേന

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. അമേരിക്കയില്‍ ട്രംപ് പരാജയപ്പെട്ടതുപോലെ ബിഹാറില്‍ ബിജെപി പരാജയപ്പെടുമെന്ന് ആരോപിച്ച് ശിവസേന.

മൂന്ന് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലത്തില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടിയായിരുന്നു. അമേരിക്കയില്‍ ട്രംപിനുപണ്ടായ അതേ വിധിയാണ് ബിജെപിയാക്കുമുണ്ടാവുക എന്ന് ശിവസേനയുടെ ലേഖനത്തില്‍ പറയുന്നു. ജനങ്ങള്‍ മോദിക്ക് മുന്‍പിലോ നിതീഷ് കുമാറിന് മുന്‍പിലോ മുട്ടുമടക്കില്ല. യുവാവായ തേജസ്വി യാദവിനെ ബിഹാറിലെ ജനങ്ങള്‍ എറ്റെടുത്ത് കഴിഞ്ഞു എന്നും ശിവസേന പറഞ്ഞു.