സുരേന്ദ്രനെ വിളിപ്പിച്ച് കേന്ദ്ര നേതൃത്വം

ൽഹി : ബിജെപിയിലെ ഭിന്നതകൾക്കിടെ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനുമായി ദില്ലിയിൽ കേന്ദ്ര നേതാക്കൾ ചർച്ച നടത്തി. സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ രണ്ട് തവണ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. പി എം വേലായുധൻ, കെ പി ശ്രീശൻ അടക്കമുള്ള മുതിർന്ന നേതാക്കളും സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമർശിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ദില്ലി ചർച്ച എന്നാണ് സൂചന. അതേ സമയം തന്നെ വിളിപ്പിച്ചതല്ലെന്നും തദ്ദേശതെരഞ്ഞെടുപ്പ് അടക്കം ചർച്ച ചെയ്യാനാണ് എത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.