വിജയശാന്തി തിരിച്ച് ബിജെപിയിലേക്ക്

ഹൈദരാബാദ്: പ്രമുഖ നടിയും മുൻ എംപിയുമായ എം.വിജയശാന്തി കോൺഗ്രസിൽ നിന്ന് രാജിവെച്ചേക്കുമെന്ന് സൂചനകൾ. തിരിച്ച് ബിജെപിയിലേക്ക് പോകാനാണ് തീരുമാനമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും ഇത് ബിജെപിയുടെ വളർച്ചയ്ക്ക് കാരണമായെന്നും ഞായറാഴ്ച വിജയശാന്തി ട്വീറ്റ് ചെയ്തിരുന്നു.

2019-ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താര പ്രചാരകയായിരുന്നു വിജയശാന്തി. തെലങ്കാന കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷയുമായിരുന്നു അവർ. അടുത്തിടെയായി അവർ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഒപ്പം വിജയശാന്തി ബിജെപിയിലേക്ക് മടങ്ങാനുള്ള പദ്ധതികളിലാണെന്ന് കഴിഞ്ഞ ഒരാഴ്ചയായി പാർട്ടിക്ക് സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ഒരു കോൺഗ്രസ് നേതാവ് വെളിപ്പെടുത്തിയിരുന്നു.