വോഗ് മാസികയുടെ വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി മന്ത്രി കെ.കെ ശൈലജ ടീച്ചർ

ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. വോഗ് ഇന്ത്യയുടെ ഏറ്റവും പുതിയ പതിപ്പില്‍ ശൈലജടീച്ചറുടെ എക്സ്ക്ലൂസീവ് അഭിമുഖവുമുണ്ട്.

മാസികയുടെ മുഖചിത്രവും ശൈലജ ടീച്ചറുടേതാണ്. നിപ്പാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ടീച്ചറെ അടയാളപ്പെടുത്തുന്നത്.മാഗസിൻ ഈ മാസം അവസാനമായിരിക്കും വിജയയിയെ പ്രഖ്യാപിക്കുക.