കുഞ്ഞുകൈകൾ കൊണ്ട് സൈനികർക്ക് സല്യൂട്ടടിച്ച നവാങിനെ സൈന്യത്തിലെടുത്തു

ന്യൂഡൽഹി: കുഞ്ഞുകൈകൾ കൊണ്ട് സൈനികർക്ക് സല്യൂട്ടടിച്ച് അറ്റൻഷനായി നിൽക്കുന്ന നവാങ് നംഗ്യാലെന്ന കൊച്ചുബാലന്റെ ചിത്രം സോഷ്യൽമീഡിയയുടെ മനംകവർന്നിരുന്നു. അതിർത്തി ഗ്രാമമായ ലഡാക്കിലെ ചുഷുൾ എന്ന സ്ഥലത്ത് വെച്ചാണ് അഞ്ചു വയസ്സുകാരൻ നവാങ് സല്യൂട്ടടിച്ച് മുഴുവൻ ഇന്ത്യക്കാരുടെയും ഹൃദയം കീഴടക്കിയത്. ഇപ്പോഴിതാ നവാങിനെ ആദരിച്ച് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വഴിയരികിൽ കാത്ത് നിന്നാണ് നവാങ് ഇന്തോ-ടിബറ്റൻ പോലീസിന് സല്യൂട്ട് നൽകിയത്.

നഴ്‌സറി ക്ലാസ് വിദ്യാർത്ഥിയാണ് കുഞ്ഞ് നവാങ്. കുട്ടി ജവാൻമാരെ സല്യൂട്ട് ചെയ്യുന്ന വീഡിയോ ഒക്ടോബറിൽ ആണ് വൈറലായത്. സൈനിക വാഹനം കടന്നുപോകുമ്പോൾ വഴിയരികിൽ കാത്തുനിന്ന് നവാങ് നംഗ്യാൽ വാഹനത്തിലുള്ള ജവാൻമാരെ സല്യൂട്ട് ചെയ്യുകയായിരുന്നു. വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ജവാൻമാർ തന്നെയാണ് വീഡിയോ പകർത്തിയത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നവാങ് സോഷ്യൽമീഡിയ സ്റ്റാർ ആയി മാറി.

ഇതോടെയാണ് ഐടിബിപി നവാങിന് കുട്ടി യൂണിഫോം സമ്മാനമായി നൽകുകയും മാർച്ച് ചെയ്ത് വന്ന് എങ്ങനെ സല്യൂട്ട് ചെയ്യണമെന്ന് ക്യാമ്പിൽ പരിശീലനം നൽകുകയും ചെയ്തത്. പരിശീലനത്തിന് ശേഷം യൂണിഫോമണിഞ്ഞ് ഗംഭീരമായി മാർച്ച് ചെയ്ത് വന്ന് സൈനികരെ സല്യൂട്ട് ചെയ്യുന്ന കൊച്ചുബാലന്റെ വീഡിയോ ഐടിബിപി തന്നെ വീണ്ടും ട്വിറ്റർ വഴി പുറത്തുവിട്ടിരിക്കുകയാണ്. വീണ്ടും പ്രചോദിപ്പിക്കുന്നു എന്ന അടിക്കുറിപ്പാണ് ഈ വീഡിയോയ്ക്ക് നൽകിയിരിക്കു്‌നപ്പോടെയാണ് ഐടിബിപി വീഡിയോ പുറത്തുവിട്ടത്.