ജെല്ലിക്കെട്ടിന് ഓസ്‌കാര്‍ എന്‍ട്രി

93-ാമത് ഓസ്‌കര്‍ അവാര്‍ഡിലേക്ക് ഇന്ത്യയില്‍ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടും. അക്കാദമി അവാര്‍ഡ്‌സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന്റെ 14 അംഗ കമ്മറ്റിയാണ് ജെല്ലിക്കെട്ടിനെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തത്.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് അഭിനയിച്ചത്. ചിത്രം മനുഷ്യരുടെ പച്ചയായ സ്വഭാവം കാണിച്ചു തരുന്നുണ്ടെന്നും ഇതിലെ കഥാപാത്രങ്ങളും ലൊക്കേഷനുകളും സമാനമില്ലാത്തതാണെന്നും ഫിലിം ഫെഡറേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാഹുല്‍ രവൈല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ