80 വയസില്‍ പോലും സ്ത്രീകള്‍ ചെറുപ്പമായിരിക്കുന്ന ഒരു സ്ഥലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കാരണം കേട്ടാൽ ഞെട്ടും

ന്യൂഡല്‍ഹി: എപ്പോഴും സുന്ദരന്‍മാരും സുന്ദരികളുമായി ഇരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഇക്കാര്യത്തില്‍ പുരുഷന്‍മാരെക്കാള്‍ ആഗ്രഹമുള്ളവരാണ് സ്ത്രീകള്‍. അതുകൊണ്ടു ഇക്കാലത്ത് മേക്കപ്പ് ചെയ്ത് യഥാര്‍ഥ പ്രായം മറയ്ക്കാന്‍ പലരും ശ്രമിക്കാറുമുണ്ട്. എന്നാല്‍ പ്രായമായ സ്ത്രീകള്‍ അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ ചെറുപ്പമായി കാണപ്പെടുന്ന ഒരു സ്ഥലമുണ്ടെന്ന് നിങ്ങള്‍ കേട്ടുട്ടുണ്ടോ? ഇല്ലെങ്കില്‍ അത്തരമൊരു സ്ഥലത്തെ കുറിച്ചാണ് പറയുന്നത്.

ഇന്ത്യയില്‍ പലതരം പല ജാതികളിലുള്ള മനുഷ്യരുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഹന്‍സ ഗോത്രം. ഈ ഗോത്രത്തിലെ സ്ത്രീകളാണ് പ്രായം കൂടിയാലും വളരെ സുന്ദരികളും ചെറുപ്പക്കാരികളുമായി കാണപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. പാക് അധിനിവേശ പ്രദേശമായ ഗില്‍ജിറ്റിലാണ് ഈ ഗോത്രത്തില്‍പ്പെട്ടവര്‍ താമസിക്കുന്നത്.

ഹന്‍സ വിഭാഗക്കാര്‍ താമസിക്കുന്നതിനാല്‍ ഈ പ്രദേശം ഹന്‍സ വാലി എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ സ്ത്രീകള്‍ക്ക് 65 മുതല്‍ 80 വയസ്സ് വരെ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ടു തന്നെ ഇവിടെയുള്ളവര്‍ക്ക് അസുഖങ്ങളും കുറവാണെന്ന് ഓര്‍ക്കണം. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത അനുസരിച്ച് ഹന്‍സ ഗോത്രത്തിലെ ഭൂരിഭാഗം പേരും നൂറ് വര്‍ഷത്തിലധികം ജീവിച്ചിരിക്കുമെന്നാണ് പറയപ്പെടുന്നത്.

ജോവര്‍ മില്ലറ്റ്, ഖുമനി, ഉണങ്ങിയ പഴങ്ങള്‍ എന്നിവയാണെന്ന് ഇവരുടെ ആഹാരം. ഇവരുടെ ആരോഗ്യത്തിനു കാരണവും ഇതാണെന്നാണ് പറയപ്പെടുന്നത്. ഇവര്‍ പൂജ്യ ഡിഗ്രിയില്‍ താഴെ താപനിലയുള്ള വെള്ളത്തില്‍ കുളിക്കുകയും സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യും.

ഹന്‍സ ഗോത്രത്തിലെ ആളുകള്‍ തങ്ങളെ അലക്‌സാണ്ടറിന്റെ പിന്‍ഗാമികളാണെന്നാണ് വിശ്വാസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ