കാഴ്ചയില്‍ സിംപിള്‍, പക്ഷെ താരപുത്രിയുടെ ഡ്രസ്സിന്റെ വില 1.68 ലക്ഷം

ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ ധരിച്ചിരിക്കുന്ന വസ്ത്രമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.
പലപ്പോഴും അസാധ്യമായ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളുമായി ഷനായ ഫാഷനിസ്റ്റകളെ അമ്പരപ്പിച്ചിട്ടുണ്ട്. സിംപിള്‍ ലുക്കുള്ള താരപുത്രിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തിന്റെ മനം കവര്‍ന്നിരിക്കുന്നത്.
ഒരു എത്നിക് ഷറാറ സെറ്റ് ആണ് ഷനായ ധരിച്ചിരിക്കുന്നത്. എംബ്രോയ്ഡറിയും ഹാര്‍ട്ടര്‍ നെക്കുമാണ് വെള്ള നിറത്തിലുള്ള ടോപ്പിനെ സ്‌റ്റൈലിഷ് ആക്കുന്നത്.

സെലിബ്രിറ്റി ഡിസൈനര്‍ അര്‍പിത മേത്തയാണ് ഈ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത്. കാഴ്ചയില്‍ സിംപിള്‍ ആണെങ്കിലും 1.68 ലക്ഷം രൂപയാണ് ഈ ഷറാറ സെറ്റിന്റെ വില. .
മിനിമല്‍ മേക്കപ്പും ലൂസ് കേള്‍ ഹെയര്‍സ്‌റ്റൈലുമായി എത്തിയ ഷനായയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.